Lakshman Muthayya Found a bug in Microsoft and he got 50000 $ from Microsoft |
മൈക്രോസോഫ്റ്റിലെ ഓണ്‍ലൈന്‍ സേവനങ്ങളില്‍ കാര്യമായ സുരക്ഷാ ബലഹീനത റിപ്പോര്‍ട്ട് ചെയ്ത ചെന്നൈ സ്വദേശിയായ സുരക്ഷാ ഗവേഷകന് ലഭിച്ചത് 50000 അമേരിക്കന്‍ ഡോളര്‍ (36 ലക്ഷം ഇന്ത്യന്‍ രൂപ). മൈക്രോസോഫ്റ്റിന്റെ ബഗ് ബൗണ്ടി പ്രോഗ്രാമിന്‍റെ ഭാഗമായാണ് ലക്ഷ്മണ് മുത്തയ്യക്ക് റിവാര്‍ഡ് ലഭിച്ചത്. Customers ന്റെ മൈക്രോസോഫ്റ്റ് അക്കൗണ്ടുകള്‍ ഹൈജാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുള്ള ഒരു അപകടസാധ്യതയാണ് കണ്ടെത്തിയത്. ''സമ്മതമില്ലാതെ അല്ലെങ്കില്‍ അനുമതിയില്ലാതെ ഏത് മൈക്രോസോഫ്റ്റ് അക്കൗണ്ടും ഹൈജാക്ക് ചെയ്യാന്‍ ആ സുരക്ഷാ ബലഹീനത ആരെയും അനുവദിക്കുമായിരുന്നു." -മുത്തയ്യ വിശദീകരിച്ചു.
മുത്തയ്യ കണ്ടെത്തുന്ന ആദ്യത്തെ ബഗ്ഗല്ല ഇത്. മറ്റൊരാളുടെ അക്കൗണ്ട് ഹൈജാക്ക് ചെയ്യുന്നതിന് ഉപയോഗപ്പെടുത്തിയേക്കാവുന്ന ഒരു ഇന്‍സ്റ്റാഗ്രാം റേറ്റ് ലിമിറ്റിങ് ബഗ് അദ്ദേഹം മുമ്ബ് കണ്ടെത്തിയിരുന്നു. മൈക്രോസോഫ്റ്റ് അക്കൗണ്ടിലും അതേ കേടുപാടുകളുണ്ടോ എന്ന് പരിശോധിച്ച് കണ്ടെത്തിയതതോടെയാണ് അദ്ദേഹം മൈക്രോസോഫ്റ്റിന് കത്തെഴുതിയത്. വള്‍ണറബിലിറ്റിയെ കുറിച്ച് അറിയിച്ചതിന് തൊട്ടുപിന്നാലെ തന്നെ മൈക്രോസോഫ്റ്റ് അതിനുള്ള നടപടി സ്വീകരിച്ചതായി മുത്തയ്യ പറഞ്ഞു.
For more updates |
0 Comments
Leave your comments here