Realme C21, 5000 mAH battery, 47 days of standby
ജനുവരിയില്‍ അവതരിപ്പിച്ച Realme C20 ശേഷം കമ്ബനി ഇപ്പോള്‍ C സീരീസിലേക്ക് Realme C21 എന്ന മറ്റൊരു ബജറ്റ് ഫോണ്‍ അവതരിപ്പിക്കുവാന്‍ ഒരുങ്ങുകയാണ്. മാര്‍ച്ച് 5 ന് മലേഷ്യയില്‍ നടക്കുന്ന Realme C21 ന്റെ ലോഞ്ച് കമ്ബനി സ്ഥിരീകരിച്ചു കഴിഞ്ഞു. വലിയ ഡിസ്‌പ്ലേ, 5000 mAH ബാറ്ററി, ട്രിപ്പിള്‍ Rear ക്യാമറ സെറ്റപ്പ് തുടങ്ങിയ ഫീച്ചറുകള്‍ ഈ സ്മാര്‍ട്ഫോണില്‍ വരുമെന്ന് Realme വ്യക്തമാക്കി.
Realme C21, 5000 mAH battery, 47 days of standby |
Realme C21: പ്രധാന വിശദാംശങ്ങള്‍
720 X 1600 Pixel റെസല്യൂഷനോടുകൂടിയ 6.52 Inch LCD പാനലാണ് C21 ല്‍ വരുന്നതെന്നും ഫ്രണ്ട് ക്യാമറ സ്ഥാപിക്കാന്‍ മുകളില്‍ വാട്ടര്‍ ഡ്രോപ്പ് നോച്ച് ഉണ്ടെന്നും Ali Express ലിസ്റ്റിംഗ് പറയുന്നു. 4 ജിബി റാമും 64 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജുമായി ജോടിയാക്കിയ Realme C21 ലെ പ്രോസസ്സിംഗ് ഒക്ടാകോര്‍ മീഡിയടെക് ഹീലിയോ ജി 35 SoC പ്രോസസര്‍ കൈകാര്യം ചെയ്യും.
സ്റ്റാന്‍ഡേര്‍ഡ് 10W ചാര്‍ജിംഗിനെ സപ്പോര്‍ട്ട് ചെയ്യുന്ന ഈ ബാറ്ററി 47 ദിവസത്തെ സ്റ്റാന്‍ഡ്‌ബൈ സമയവും ലഭിക്കുന്നതാണ്.
Realme C21 ക്യാമറ സവിശേഷതകള്‍
13 MP Primary ക്യാമറയും ഫോട്ടോഗ്രാഫിക്കായി 2 MP സെന്‍സറുകളും ഉള്‍പ്പെടുന്ന പിന്‍ പാനലില്‍ ട്രിപ്പിള്‍ ക്യാമറ സെറ്റപ്പ് ഈ ഹാന്‍ഡ്‌സെറ്റില്‍ ലഭിക്കും. സെല്‍ഫികള്‍ക്കും വീഡിയോകള്‍ക്കുമായി 5 MP സെന്‍സര്‍ ലഭിക്കും. കൂടാതെ, ഈ ഹാന്‍ഡ്‌സെറ്റിന്‍റെ ക്യാമറ സവിശേഷതകളില്‍ സൂപ്പര്‍ നൈറ്റ്സ്കേപ്പ് മോഡ്, സ്ലോ മോഷന്‍ വീഡിയോ ഷൂട്ടിംഗ്, 1080 പിക്‌സല്‍ വീഡിയോ റെക്കോര്‍ഡിംഗ് എന്നിവയും ഉള്‍പ്പെടും. പിന്നില്‍ ഫിംഗര്‍പ്രിന്റ് സ്കാനറും, കണക്റ്റിവിറ്റിക്കായി 3.5 MM ഓഡിയോ ജാക്കും മൈക്രോ USB പോര്‍ട്ടും വരും.
Black & Blue Color ഓപ്ഷനില്‍ ഹാന്‍ഡ്‌സെറ്റ് വിപണിയില്‍
Black & Blue Color ഓപ്ഷനില്‍ ഈ ഹാന്‍ഡ്‌സെറ്റ് വിപണിയില്‍ ലഭ്യമാകും, കൂടാതെ വില ലിസ്റ്റിംഗ് അനുസരിച്ച്, 11,445.44 മുതല്‍ 14,993.76 വരെ റഷ്യന്‍ റൂബിള്‍ (11,259 രൂപ - 14,700 രൂപ) വില വരും. നിലവില്‍, Realme C21 ഇന്ത്യയില്‍ എപ്പോള്‍ അവതരിപ്പിക്കുമെന്നതിനെ കുറിച്ച് ഒരു വിവരവുമില്ല. മാത്രവുമല്ല, Realme C20 ഇതുവരെ രാജ്യത്ത് ഔദ്യോഗികമായി പ്രഖ്യപ്പിച്ചിട്ടുമില്ല.
For More Updates |
0 Comments
Leave your comments here