ഇന്ത്യയുടെ 75 ാമത് സ്വാതന്ത്ര്യദിനമായ ഇന്ന് (2021 ഓഗസ്റ്റ് 15) ചെങ്കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനായി ജനങ്ങള്‍ നടത്തിയ ധീര ത്യാഗങ്ങളെ അനുസ്മരിക്കുന്നതിന്റെ ഭാഗമായി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തും. ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ആശയം 'രാജ്യം ഒന്നാമത്, എപ്പോഴും ഒന്നാമത്' എന്നതാണ്.
കോവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായി സ്വാതന്ത്ര്യദിന ആഘോഷങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല. മറ്റ് സാംസ്‌കാരിക പ്രദര്‍ശനങ്ങളും കുട്ടികളുടെ പരിപാടികളും ഒഴിവാക്കി.
2020 ടോക്കിയോ ഒളിമ്ബിക്‌സില്‍ ഭാരതത്തിന്റെ അഭിമാനം ഉയര്‍ത്തിക്കാട്ടിയ എല്ലാ കായിക താരങ്ങളേയും സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ ചെങ്കോട്ടയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
ഇന്ന് സ്വാതന്ത്ര്യദിനത്തില്‍ എട്ടാം തവണ പ്രധാനമന്ത്രി മോദി രാജ്യത്തെ അഭിസംബോധന ചെയ്യുകയാണ്. മുന്‍ വര്‍ഷങ്ങളിലെ ആഘോഷങ്ങളിലെ അദ്ദേഹത്തിന്റെ പ്രസംഗങ്ങളിലേക്ക്:
- പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയുടെ കൊത്തളങ്ങളില്‍ നിന്ന് 2014 ല്‍ ആദ്യമായി ത്രിവര്‍ണ്ണ പതാക ഉയര്‍ത്തുകയും ഇന്ത്യയെ അഭിസംബോധന ചെയ്യുകയും ചെയ്തു. ഒന്നാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് 100 ദിവസം പൂര്‍ത്തിയാകുന്നതിന് ഏതാനും ആഴ്ചകൾക്കുമുമ്പായിരുന്നു സ്വാതന്ത്ര്യദിന ആഘോഷം. ഭാരതമെന്ന വികാരമുള്‍ക്കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തത്. ദീർഘമായ പ്രസംഗത്തില്‍ രാജ്യത്തിനായുള്ള കേന്ദ്ര സര്‍ക്കാരിന്റെ കാഴ്ചപ്പാടിനെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കി.
- 'യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിലേക്ക്' എന്നതായിരുന്നു 2015ലെ സ്വാതന്ത്ര്യദിന സന്ദേശത്തിന്റ കാതല്‍. കള്ളപ്പണം കണ്ടെത്തുന്നതിന് സുപ്രധാന നടപടികള്‍ കൈക്കൊള്ളുമെന്നും അഴിമതിയും കള്ളക്കടത്തും വേരോടെ പിഴുതെറിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു. വികസനത്തിന്റെ അമൃത് കൊണ്ട് ജാതീയതയുടെയും വര്‍ഗീയതയുടെയും വിഷത്തെ പൊരുതാന്‍ സാധിക്കും. ഭാരതത്തിലെ ജനങ്ങളെ അത് പുതിയ ഉയരങ്ങളിലെത്തിക്കയും ചെയ്യുമെന്നും അദ്ദേഹം അഭിസംബോധനയില്‍ വ്യക്തമാക്കി.
- ത്യാഗങ്ങള്‍ സ്മരിക്കപെടണമെന്ന ആശയമായിരുന്നു 70ാമത് സ്വാതന്ത്ര്യദിനത്തിലേത്. ഐക്യത്തിലൂടെ മാത്രമേ ഭാരതത്തിനു വളര്‍ച്ച സാധ്യമാകുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ദേശീയതയുടെ ഭാഗമാണ് 'ഏകഭാരതം, ശ്രേഷ്ഠ ഭാരതം' എന്ന ആശയമെന്നും അദ്ദേഹം അഭിസംബോധനയില്‍ പറഞ്ഞു. മുന്‍ വര്‍ഷങ്ങളിലെ മോദി സര്‍ക്കാരിന്റെ നേട്ടങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
- 2017ല്‍ മസ്തിഷ്ക ജ്വരം ബാധിച്ച 60 കുട്ടികള്‍ മരിച്ച ഗോരഖ്പുര്‍ ദുരന്തത്തിലെ ഇരകളെ അനുസ്മരിച്ചുകൊണ്ടാണ് പ്രധാനമന്ത്രി 71ാമത് സ്വാതന്ത്ര്യദിനം അഭിസംബോധന ചെയ്തത്. രാജ്യത്തെ പല സംസ്ഥാനങ്ങളിലെയും പ്രളയബാധിത പ്രദേശങ്ങളെ കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. രാജ്യം അവരോടൊപ്പം തോളോടു തോള്‍ ചേര്‍ന്ന് നില്‍ക്കുന്നുവെന്നും വ്യക്തമാക്കി.
- ചെങ്കോട്ടയില്‍ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് മോദി നടത്തിയ അഞ്ചാമത്തെ പ്രസംഗത്തില്‍, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യ കൈവരിച്ച മുന്നേറ്റങ്ങളെക്കുറിച്ച് പട്ടികപ്പെടുത്തി. കഴിഞ്ഞ നാല് വര്‍ഷങ്ങളിലെ തന്റെ സര്‍ക്കാരിന്റെ നേട്ടങ്ങളെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കി. 2019 ലെ പൊതു തിരഞ്ഞെടുപ്പിന് മുമ്പുള്ള അദ്ദേഹത്തിന്റെ അവസാന സ്വാതന്ത്ര്യദിന പ്രസംഗമായിരുന്നു അത്.
- പ്രധാനമന്ത്രി നരേന്ദ്ര മോദി ആറാമത്തേതും, തുടര്‍ച്ചയായ രണ്ടാം തവണ പൊതുതിരഞ്ഞെടുപ്പിലെ വിജയിച്ചതിനുശേഷമുള്ള ആദ്യ പ്രസംഗവുമായിരുന്നു അത്. ഡിജിറ്റല്‍ പേയ്മെന്റുകളുടെ കൂടുതല്‍ ഉപയോഗത്തെക്കുറിച്ചും ആഭ്യന്തര ടൂറിസത്തെ പ്രോത്സാഹിപ്പിച്ചതായും 'മെയ്ഡ് ഇന്‍ ഇന്ത്യ' ഉല്‍പ്പന്നങ്ങളെക്കുറിച്ചും സംസാരിച്ചു. ഭാരതം ഉടന്‍ തന്നെ തുറന്ന മലമൂത്ര വിസര്‍ജന രഹിത രാജ്യമായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
- പ്രധാനമന്ത്രി നരേന്ദ്ര മോദി ആറാമത്തേതും, തുടര്‍ച്ചയായ രണ്ടാം തവണ പൊതുതിരഞ്ഞെടുപ്പിലെ വിജയിച്ചതിനുശേഷമുള്ള ആദ്യ പ്രസംഗവുമായിരുന്നു അത്. ഡിജിറ്റല്‍ പേയ്മെന്റുകളുടെ കൂടുതല്‍ ഉപയോഗത്തെക്കുറിച്ചും ആഭ്യന്തര ടൂറിസത്തെ പ്രോത്സാഹിപ്പിച്ചതായും 'മെയ്ഡ് ഇന്‍ ഇന്ത്യ' ഉല്‍പ്പന്നങ്ങളെക്കുറിച്ചും സംസാരിച്ചു. ഭാരതം ഉടന്‍ തന്നെ തുറന്ന മലമൂത്ര വിസര്‍ജന രഹിത രാജ്യമായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
- പ്രധാനമന്ത്രി മോദി 'ആത്മ നിര്‍ഭാര്‍ ഭാരത് (സ്വാശ്രയ ഇന്ത്യ)', 'ലോക്കല്‍ ഫോര്‍ ലോക്കല്‍', 'മെയ്ക്ക് ഇന്‍ ഇന്ത്യ' എന്നീ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് സംസാരിച്ചത്. കൊവിഡ് 19 പോരാളികള്‍ക്ക് അഭിനന്ദനം അറിയിക്കുകയും മഹാമാരിക്കാലത്ത് ഭാരതം ലോകത്തിനൊപ്പം നിന്ന് പ്രവര്‍ത്തിക്കുമെന്നും വ്യക്തമാക്കി. വാക്സിനുകളുടെ നിര്‍മ്മാണത്തിനും വിതരണത്തിനുമുള്ള പ്രവര്‍ത്തനങ്ങള്‍ ധ്രുതഗതിയിലാണെന്നും വ്യക്തമാക്കി.
0 Comments
Leave your comments here