പാർട്ടി പ്രവർത്തകയുടെ വീട്ടിലെ കുളിമുറിയിൽ മൊബൈൽ ക്യാമറ വെച്ചെന്ന പരാതിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പോലീസ് കേസെടുത്തു. കൊടുമ്പ കരിങ്കരപുള്ളി അമ്പലപറമ്പ് ബ്രാഞ്ച് സെക്രട്ടറി എ ഷാജഹാനെതിരെയാണ് വീട്ടമ്മയുടെ പരാതിയിൽ ടൌൺ സൗത്ത് പോലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തത്. ഈ സംഭവത്തെ തുടർന്ന് ഷാജഹാൻ ഇപ്പോൾ ഒളിവിലാണ്. പ്രതിയെ പിടികൂടാനായി അന്വേഷണം ഊർജിതമാക്കിയെന്നു പോലീസ് അറിയിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച്ചയായിരുന്നു കേസിനു ആസ്പദമായ സംഭവം. കുളിമുറിയുടെ ജനാലായക്കരുകിൽ ആളനക്കം തിരിച്ചറിഞ്ഞ വീട്ടമ്മ ബഹളമുണ്ടാക്കിയപ്പോൾ പ്രതി രക്ഷപെടുകയായിരുന്നു. ഒടുന്നതിനിടെ ഇയാളുടെ മൊബൈൽ ഫോൺ നിലത്ത് വീണു. ഫോൺ പരിശോധിച്ചപ്പോൾ ഷാജഹാന്റെതാണെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് മൊബൈൽ ഫോൺ സഹിതം വീട്ടമ്മ സൗത്ത് പോലീസിൽ പരാതി നൽകി. മൊബൈൽ ഫോൺ പരിശോദനയ്ക്ക് അയയ്ക്കുമെന്നും പോലീസ് പറഞ്ഞു.
സംഭവം വിവാദമായതിനെ തുടർന്ന് ഷാജഹാനെ പദവിയിൽ നിന്നും സസ്‌പെൻഡ് ചെയ്തതായി പുതുശേരി ഏരിയ കമ്മിറ്റി അറിയിച്ചു.
0 Comments
Leave your comments here