1. അമൽപ്പൊരി (സർപ്പഗന്ധി)
ഒരു നിത്യഹരിത കുറ്റിച്ചെടിയായ സർപ്പഗന്ധി ചിരസ്ഥായിയും, അത്ഭുത ശക്തിയുള്ള ഔഷധവുമാണ്. ഇതിന്റെ വേര് പലതരം ആൽക്കലോയിഡുകളുടെ ഒരു കലവറയാണ്. ആയുർവേദത്തിൽ പൗരാണിക കാലം മുതൽ ഇതിനെ ഒരു നിദ്രാജന ഔഷധമായി ഉപയോഗിച്ചുവരുന്നു.
പൊതുവിജ്ഞാനം
കുടുംബം : അപ്പോസൈനേസി
ശാസ്ത്രനാമം : റാവോൾഫിയ സെർപ്പന്റൈനാ ബെന്ത്
പ്രാദേശികനാമം : സർപ്പഗന്ധി
ഔഷധയോഗ്യഭാഗം : വേര്
പ്രജനന ഭാഗം : വിത്ത്, വേര്, കാണ്ഡം
ലഭ്യത : ഹിമാലയം, സിക്കിം, പാറ്റ്‌ന, അസ്സാം, ഡക്കാൻ, ബീഹാർ, കേരളം, ശ്രീലങ്ക
ഇത്ര ഭാഷസംജ്ഞകൾ
സംസ്‌കൃതം : സർപ്പഗന്ധം, നാകുലി
ഹിന്ദി : ചോട്ടാഛന്ദ്
തമിഴ് : ശിവൻമേൽപ്പൊടി
നടൽ രീതി
സ്ഥലം നന്നായി കിളച്ച് ഒരുക്കിയശേഷം ഇതിൽ 30-40 സെ.മീ അകാലത്തിൽ എടുത്ത ചെറുകുഴികളിൽ തൈകൾ നടാവുന്നതാണ്
ഔഷധഗുണങ്ങൾ
ഇതിന്റെ വേരിൽ അടങ്ങിയിരിക്കുന്ന റീസർപ്പിൻ എന്ന ആൽക്കലോയിഡ് രക്ത സമ്മർദ്ദത്തിന് ഫലപ്രദമായ ഒരു ഔഷധമാണ്. കൂടാതെ ആയുർവേദത്തിൽ ഉറക്കമില്ലായ്മ, അപസ്മാരം, ആസ്ത്മ, കഠിനമായ വയറുവേദന എന്നിവയ്കയുള്ള ഔഷധ നിർമ്മാണത്തിനും പാമ്പിൻ വിഷത്തിനെതിരായും ഉപയോഗിക്കുന്നു.
0 Comments
Leave your comments here