ആയുർവേദത്തിലെ ഔഷധവിഭാഗം വളരെ വിപുലമാണെങ്കിലും പല ഔഷധികളും ഇന്നും വേർതിരിച്ചറിയാൻ സാധിക്കാതായിട്ടുണ്ട്. ശാസ്ത്രങ്ങളിൽ പറയുന്നതും ഇന്ന് അറിവില്ലാത്തവയുമായ മരുന്നുകൾ ഇന്നത്തെ സസ്യശാശ്ത്രജ്ഞന്മാരുടെ സഹായത്തോടെ കാടുകളിലും മറ്റും തിരഞ്ഞു കണ്ടുപിടിക്കുന്നത് ഔഷധ വിഭാഗത്തിലേക്ക് ഓർ വലിയ മുതൽകൂട്ടായിരിക്കും. "സമ്മോഹിനി" എന്ന ഔഷധം കൊണ്ട് രോഗിയെ ബോധം കെടുത്തി തലച്ചോറിൽ ശസ്ത്രക്രിയ നടത്തുകയും പിന്നീട് "സഞ്ജീവനി" ഉപയോഗിച്ച് ബോധം വരുത്തുകയും ചെയ്തതായി ഗ്രന്ഥ്ങ്ങളിൽ കാണുന്നുണ്ട്.
ഇത്തരം ഔഷധങ്ങളെപ്പറ്റി വീണ്ടും അറിയാൻ കഴിയുമെങ്കിൽ അത് ആയുർവേദത്തിനു മാത്രമല്ല ലോകത്തിനു തന്ന അനുഗ്രഹമായിത്തീരും. ഔഷധികളുടെ ക്ഷാമം അനുദിനം വർദ്ധിച്ചു വരുന്നത് തടയാനായി ഔഷധത്തോട്ടങ്ങൾ നട്ടുപിടിപ്പിക്കുകയും, കിട്ടുന്ന ഔഷധങ്ങൾ തന്നെ ആധുനിക ശാശ്ത്രജ്ഞന്മാരുടെ സഹായത്തോടെ കേടുകൂടാതെ സൂക്ഷിക്കാനുള്ള ഉപായങ്ങൾ ആരായുകയും ആവശ്യമാണ്.
1 സസ്യങ്ങളും ഔഷധഗുണങ്ങളും
2 ആയുർവേദത്തിൽ ഉപയോഗിക്കുന്ന ചില ഔഷധ സസ്യങ്ങൾ
3 അശാസ്ത്രീയമായ ശേഖരണത്തിലൂടെ ദുര്ലഭമായിക്കൊണ്ടിരിക്കുന്ന കേരളത്തിലെ ഔഷധ സസ്യങ്ങൾ
സസ്യങ്ങൾ
- അമൽപ്പൊരി (സർപ്പഗന്ധി)
- അഗസ്തി (അഗത്തി)
- ആരോഗ്യപ്പച്ച
- തിപ്പലി
- ശതാവരി
- കറ്റാർവാഴ (കുമാരി)
- കുടംപുളി
- കുമ്പിൾ
- മാതളം
- കസ്തൂരി മഞ്ഞൾ
- രക്തചന്ദനം
- ഓരില
- ചന്ദനം
- രാമച്ചം (ഉശീരം)
- കച്ചോലം
- മൈലാഞ്ചി
- കൂവളം
- ആര്യവേപ്പ്
- ബ്രഹ്മി
- ചിറ്റരത്ത
- താന്നി
- കരിങ്ങാലി
- കരിനൊച്ചി
- നെല്ലി
- ചങ്ങലംപരണ്ട
- നായ്ക്കുരണ
- ചിറ്റമൃത്
- പനിക്കൂർക്ക
- വാതക്കൊല്ലി
- മൂവില
- പതിമുഖം
0 Comments
Leave your comments here